ADVERTISEMENT
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. പോക്സോ കേസിലെ പ്രതികളില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചത്.വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കേണ്ടത് . ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിന്‍സ് ലോ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം പാഠ്യപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. പോക്‌സോ നിയമ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസ് നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കുമാണ് കോടതി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഒരു പോക്സോ കേസ് പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതി നിര്‍ദേശം മുന്നോട്ടു വച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കോടതി ഇതില്‍ സിബിഎസ്ഇയെയും സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.