onam kit 2022: സംസ്ഥാനത്ത് 14.5 ലക്ഷം ഓണകിറ്റ് വിതരണം ചെയതു

സംസ്ഥാനത്ത് 14.5 ലക്ഷം ഓണകിറ്റ് വിതരണം ചെയതു. ആഗസ്റ്റ് 23നാണ് ഓണകിറ്റ് വിതരണം ആരംഭിച്ചത്. വിതരണം സുഗമമാക്കുന്നതിനു വേണ്ടി ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേക തിയതികള്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഓണത്തിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും കിറ്റ് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആഗസ്റ്റ് 23ന് ആരംഭിച്ച കിറ്റ് വിതരണം സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതുപോലെ പുരോഗമിക്കുന്നു.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാത്ത് 14.5 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു

ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്. 23ന് 1,75,398 പേരും 24ന് 3,53,109 പേരും ഭക്ഷ്യ കിറ്റുകള്‍ കൈപ്പറ്റി.

25, 26, 27 എന്നീ തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്. 25 ന് 9,21,493 പേരും ഭക്ഷ്യ കിറ്റുകള്‍ കൈപ്പറ്റി.

എന്നാല്‍ നീല ,വെള്ള കാര്‍ഡുടമകളും ഈ ദിവസങ്ങളില്‍ കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്.

വിതരണം സുഗമമാക്കുന്നതിനു വേണ്ടിയാണ് ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേക തിയതികള്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എല്ലാ വിഭാഗം കാര്‍ഡുടമള്‍ക്കും ഈ ദിവസങ്ങളില്‍ കിറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് റേഷന്‍ കടകളില്‍ നിന്നും വാങ്ങാവുന്നതാണ് എന്നും ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News