Hridaya Kairali: ഹൃദയ കൈരളിയിക്ക് നാളെ പത്തനംതിട്ട തിരുവല്ലയില്‍ തുടക്കമാകും

ഹൃദയ കൈരളിയിക്ക് നാളെ പത്തനംതിട്ട തിരുവല്ലയില്‍ തുടക്കമാകും. ജന്മനാ ഹൃദയ രോഗമുള്ള കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതി പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലസിയാണ് ഉദ്ഘാടനം ചെയ്യുന്നത് .കൈരളി ടി വി യും തിരുവല്ല ബിലിവേഴസ് മെഡിക്കല്‍ കോളജും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്

ജന്മാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഹൃദയ കൈരളി എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹൃദയരോഗ നിര്‍ണയക ക്യാമ്പ് പരമ്പരയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലസി നിര്‍വഹിക്കും.തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ മാത്യു ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍ സുരേഷ് കുമാര്‍ പദ്ധി വിശദീകരിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജാ മോഹന്‍, കൈരളി ടി. വി. സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.നാളെ എട്ടുമണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് വൈകിട്ട് 4 :00 മണി വരെ നീണ്ടുനില്‍ക്കും.

ക്യാമ്പില്‍ എത്തുന്ന കുട്ടികളുടെ വൈദ്യ പരിശോധനകള്‍ തീര്‍ത്തും സൗജന്യമായാണ് നടത്തുന്നത്. ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയും ഉറപ്പാക്കും.ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കുന്ന മികച്ച ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെയാണ് ഹൃദയ കൈരളി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായതോടെ പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യം കൈരളി ടിവിയാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഹൃദയ കൈരളിയുടെ ഭാഗമായി തുടര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒരു ജനതയുടെ ആവിഷ്‌കാരമായി മാറിയ മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റിന്റെ നേതൃത്വത്തില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള മറ്റൊരു പദ്ധതിക്ക് കൂടിയാണ് നാളെ തുടക്കം കുറിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News