Mundakkayam; മുണ്ടക്കയത്ത് മദ്യം മോഷ്ടിക്കാൻ ബിവറേജിൽ എത്തി;CCTV യിൽ കുടുങ്ങി മോഷ്ടാക്കൾ 

മുണ്ടക്കയത്ത് മദ്യം മോഷ്ടിക്കാൻ എത്തിയ മോഷ്ടാക്കൾ CCTV ൽ കുടുങ്ങി. മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ (Beverages Corporation) ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ രണ്ട് യുവാക്കളുടെ അവ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട മദ്യത്തിന്റെ അളവ് അറിയുവാൻ കഴിയുകയുള്ളൂ. പോലീസും, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ആകത്ത് കടന്നത്. 11 കുപ്പി മദ്യം മോഷണം പോയതായാണ് കണക്കെടുപ്പിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ ബിവറേജ് ഔട്ട്ലെറ്റിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും ഇവ മോഷണം പോകുകയോ എടുക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. പോലീസും, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News