Pegasus; പെഗാസസ്; കേന്ദ്രസർക്കാർ നടപടിയെ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

പെഗാസസ് വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിയെ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ.
സുപ്രീം കോടതി നിയോഗിച്ച സമിതയോട് സർക്കാർ സഹകരിക്കാത്തത് അംഗീകരിക്കാൻ ആവില്ലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കേന്ദ്രസർക്കാർ അന്വേഷണ സമിതിയോട് സഹകരിക്കാത്തത് അവർക്ക് ഇതിൽ പങ്കുള്ളതുകൊണ്ടാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.

അതേസമയം, പെഗാസസിൽ കേന്ദ്രത്തെ വിമർശിച്ച് കപിൽ സിബൽ രംഗത്ത് വന്നിരുന്നു.സുപ്രീംകോടതി നിയോഗിച്ച സമിതി സർക്കാർ അന്വേഷണത്തോട് നിസ്സഹകരിച്ചു എന്ന് വ്യക്തമാക്കി.നിസ്സഹകരണം കുറ്റബോധത്തിന്റെ തെളിവാണ്.പരിശോധിച്ച 29 ഫോണുകളിൽ 5 എണ്ണത്തിൽ അനധികൃത സോഫ്റ്റ്‌വെയർ കണ്ടെത്തിയിട്ടുണ്ട്.കുറ്റം ചെയ്തിട്ടില്ല എന്ന് സർക്കാർ തെളിയിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.

പരിശോധിച്ച അഞ്ച് ഫോണുകളിൽ ചാര സോഫ്റ്റ് വെയർ കണ്ടെത്തിയെന്നാണ് സുപ്രീംകോടതി നിയോഗിച്ച പെഗാസസ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. എന്നാൽ, പെഗാസസ് ഉപയോഗിച്ചോ എന്നതിന് തെളിവില്ലെന്നും ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സുപ്രീംകോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും നിരീക്ഷണം ചെറുക്കാൻ നിയമനിർമ്മാണം വേണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here