മുറിവും ചതവും ഉണ്ടാകുമ്പോള്‍ ചൂട് വെക്കാമോ?

ശരീരത്തില്‍ വേദന വരാത്തതായിട്ട് ആരുമില്ല. ശരീരത്തില്‍ വേദനകള്‍ വരുമ്പോള്‍ ചൂട് വെക്കണോ അല്ലെങ്കില്‍ തണുപ്പ് അല്ലെങ്കില്‍ ഐസ് വെക്കണോ എന്നതിനെ കുറിച്ച് എല്ലാവര്‍ക്കും സംശയമുള്ള ഒരു കാര്യമാണ്. ചൂടും തണുപ്പും വയ്ക്കുന്നത് വേദന കുറയ്ക്കുന്ന കാര്യം തന്നെയാണ്. പക്ഷെ വേദനയുണ്ടാകുന്ന സാഹചര്യം ഏതെന്ന് നോക്കി വേണം ഇത്തരത്തില്‍ ചൂടും തണുപ്പും വയ്ക്കാന്‍.

ശരീരത്തില്‍ മുറിവോ അല്ലെങ്കില്‍ ചതവോ തുടങ്ങിയ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ശരീരം അത് മനസിലാക്കി ആ ഭാഗത്തേക്ക് രക്തയോട്ടം കൂടുതലായി സംഭവിക്കുകയും രക്തകുഴലുകള്‍ വികസിക്കുകയും ആ ഭാഗത്തെ പ്രതിരോധ കോശങ്ങള്‍ വരികയും അവിടെ നീരുണ്ടാകുന്ന അവസ്ഥയും ഉണ്ടാകും ഇത്തരത്തിലുള്ള അവസരങ്ങളില്‍ ആ ശരീരഭാഗത്ത് തണുപ്പ് വയ്ക്കുന്നതായിരിക്കും ഉചിതം. അതുപോലെ തന്നെ സന്ധി വേദനകള്‍ക്കും തണുപ്പ് അല്ലെങ്കില്‍ ഐസ് വയക്കുന്നത് നല്ലതായിരിക്കും.

ഏതുതരത്തിലുള്ള വേദനയാണെങ്കിലും അത് ആഴ്ചകളോളം നീണ്ടു നില്‍ക്കുകയാണെങ്കില്‍ ചൂട് വയ്ക്കുന്നതായിരിക്കും നല്ലത്. ആമവാതം പോലുള്ള രോഗങ്ങള്‍ക്ക് ചൂട് വയ്ക്കുന്നതാണ് ഉചിതം. മസിലുകളില്‍ വേദന വരുമ്പോള്‍ അവിടെ ചൂട് വയ്ക്കുന്നതായിരിക്കും നല്ലത്. കാരണം മസിലുകള്‍ക്ക് ചൂട് കിട്ടുമ്പോള്‍ മസിലുകള്‍ കൂടുതല്‍ റിലാക്‌സാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News