നിയമ വിരുദ്ധമായ ആരാധനാലയങ്ങളും അനധികൃത പ്രാർത്ഥനാ ഹാളുകളും അടച്ചു പൂട്ടണം; ഹൈക്കോടതി ഉത്തരവ്

നിയമ വിരുദ്ധമായ ആരാധനാലയങ്ങളും അനധികൃത പ്രാർത്ഥനാ ഹാളുകളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മറ്റ് കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത് തടഞ്ഞ് സർക്കുലർ പുറപ്പെടുവിക്കണമെന്ന് കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

മലപ്പുറം നിലമ്പൂരിലെ നൂറുൽ ഇസ്ലാം സാംസ്കാരിക കേന്ദ്രം സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അമരമ്പലം പഞ്ചായത്തിൽ സംഘടന നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയങ്ങളാക്കി മാറ്റാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. കോടതി നിർദ്ദേശപ്രകരം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

5 കിലോമീറ്റർ ചുറ്റളവിൽ 36 ആരാധനാലയങ്ങൾ ഉള്ളതായി കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധമായ
ആരാധനാലയങ്ങൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അനധികൃത പ്രാർത്ഥനാ ഹാളുകളും അടച്ചു പൂട്ടണമെന്നും ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയ ങ്ങൾക്ക് അനുമതി നൽകാവൂ. മറ്റ് കെട്ടിടങ്ങൾ ആരാധനാലയങ്ങൾ ആക്കുന്നത് തടഞ്ഞ് സർക്കുലർ പുറപ്പെടുവിക്കണമെന്ന് കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിൽ മതിയായ അകലമുണ്ടെന്ന് ഉറപ്പാക്കണം. അപൂർവ്വ
സാഹചര്യങ്ങളിൽ മാത്രമേ വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റാൻ അനുവദിക്കാവൂ. പോലീസിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും റിപ്പോർട്ട് പരിഗണിച്ച് മാത്രമേ അനുമതി നൽകാവൂ എന്നും ഉത്തരവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News