ഖദം !! ടാറ്റാ ഗുഡ് ബൈ .. ഗയ : സലാം പറഞ്ഞ് ഗുലാം

ഖദം !! ടാറ്റാ ഗുഡ് ബൈ .. ഗയ..

അങ്ങനെ വെറുമൊരു ഗയ അല്ലാ.. ലാസ്റ്റ് ബസ്സിന്റെ ടയർ കുത്തിപ്പൊട്ടിച്ചോണ്ട് ആണ് ഗുലാം നബി ആസാദ് കളം വിട്ടത്.

ആത്മാഭിമാനം എത്ര കാലം പണയം വെയ്ക്കും എന്ന ചോദ്യമാണ് ഗുലാം നബി ആസാദ് ചോദിയ്ക്കുന്നത്.സത്യത്തിൽ
ഇത്രയും strong ആയൊരു രാജിക്കത്ത് ഇപ്പൊ അടുത്തൊന്നും കണ്ടിട്ടില്ല.എങ്ങനെയാണ് ഒരു യുവരാജാവും അയാളടെ അസ്മാദികളും കൂടെ അഖിലേന്ത്യാ തലത്തിലുള്ള ഒരു സംവിധാനത്തെ നശിപ്പിച്ചത് എന്ന് എണ്ണിയെണ്ണി പറഞ്ഞാണ് ഗുലാം നബി ആസാദ് രാജി വെച്ചത്.കപിൽ സിബലാദ്യം പോയി,ഇന്നലെ ഷെർഗിൽ ഇന്ന് ആസാദ്.
ജയറാം രമേശും ആനന്ദ് ശർമ്മയും പുറത്തിറങ്ങാനായി വാതിൽക്കലാണ്.

രാഹുലിന്‍റെ കുട്ടിക്കളി പാര്‍ട്ടിയെ വഴിയാധാരമാക്കി എന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്.
നെഹ്റു കുടുംബത്തിലെ യുവരാജാവ് രാഹുല്‍ജി കാേണ്‍ഗ്രസ്സിനെ പെട്ടിയിലാക്കി ആണിയടിച്ചിട്ട് വിദേശ സഞ്ചാരത്തിന് പാേയി.. ഇതൊക്കെ എത്ര നാള്‍ സഹിക്കും….ക്ഷമകെട്ട ആസാദ് സോണിയക്ക് കത്തും അയച്ച് ടാറ്റാ ബൈ ബൈ പറഞ്ഞു.

സത്യത്തിൽ ഗുലാം നബി ആസാദ് കോൺഗ്രസ് വിടുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കശ്മീരിന്റെ ഒറ്റപ്പെടൽ പൂർണ്ണമാവുകയാണ്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ ഏതു പ്രധാന സംസ്‌ഥാനത്തുനിന്നും ദേശീയ നേതാക്കളുണ്ടായിട്ടുണ്ട്. എന്നാൽ പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്രുവിന്‌ ശേഷം ഗുലാം നബി ആസാദല്ലാതെ ഒരു കാശ്മീരി ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടിട്ടില്ല.

തുറന്നു പറഞ്ഞാൽ മൊട്ട പഫ്സുകൾക്കും വിദേശയാത്രകൾക്കുമിടയിൽ നടക്കുന്ന ഘടാഘടിയൻ പ്രസ്താവനകളല്ല രാഷ്ട്രീയം.

അതുമനസിലാകാത്ത ഇള്ളാപ്പിള്ളയുടെ ചുറ്റുംകൂടിനടക്കുന്ന ഇത്തിൾക്കണ്ണികകളെക്കുറിച്ചാണ്, അവരെങ്ങിനെയാണ് ഒരു ദേശീയ പ്രസ്‌ഥാനത്തേ കുളിപ്പിച്ചുകിടത്തുന്നത് എന്നാണ്, അൻപതുവര്ഷത്തെ കോൺഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ചുകൊണ്ട് ഗുലാം നബി ആസാദ് തുറന്ന് പറഞ്ഞത് .ഒന്ന് മാത്രം പറഞ്ഞ് നിർത്തട്ടെ…..കോണ്‍ഗ്രസ്‌ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണോ അതോ നെഹ്റു കുടുംബത്തിന്‍റെ അടിമകളുടെ വെറും സര്‍ക്കസ് കൂടാരം മാത്രമാണോ എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ കണ്ണടച്ച് കുറ്റം പറയാൻ ഇനി കഴിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News