ADVERTISEMENT
സൂര്യ നായകനായി ഓടിടി റിലീസായി എത്തിയ ‘ജയ് ഭീം’ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. ജയ് ഭീമിന്റെ കഥ തന്റെയാണെന്നും ഇത് അണിയറ പ്രവർത്തകർ മോഷ്ടിച്ചതാണെന്നും കാണിച്ച് വി കുളഞ്ചിയപ്പൻ എന്നയാളാണ് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ജ്ഞാനവേൽ, നിർമാതാക്കളായ സൂര്യ, ജ്യോതിക എന്നിവർക്കെതിരെ ചെന്നൈ പൊലീസിൽ ഇയാൾ പരാതി നൽകി. കോപ്പിറൈറ്റ് ആക്ട് പ്രകാരം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു.
സിനിമയിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കുളഞ്ചിയപ്പൻ പരാതിയിൽ പറയുന്നു. 1993ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദനമേറ്റിരുന്നു. ഇതേക്കുറിച്ച് അറിയാൻ 2019-ൽ ‘ജയ് ഭീമി’ന്റെ സംവിധായകൻ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നു. ലാഭവിഹിതത്തിനൊപ്പം കഥയ്ക്ക് 50 ലക്ഷം രൂപ റോയൽറ്റിയായി നൽകുമെന്ന് ‘ജയ് ഭീം’ ടീം വാഗ്ദാനം ചെയ്തിരുന്നതായും കുളഞ്ചിയപ്പൻ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.