Murder; തൃശ്ശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ കിഴക്കേ കോടാലിയില്‍ അമ്മയെ മകൻ കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു.

ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്. കൊലയ്ക്ക് ശേഷം വിഷ്ണു സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, നാലു മണിയ്ക്കാണ് വിഷ്ണു വെള്ളിക്കുളങ്ങര പോലീസ്‌ സ്റ്റേഷനിലെത്തിയത്. കാര്യമന്വേഷിച്ച ഉദ്യോഗസ്ഥരോട് താൻ അമ്മയെ കൊലപ്പെടുത്തിയെന്നും. മ്യതദേഹം കിഴക്കേ കോടാലിയിലെ വീടിൻ്റെ അടുക്കളയിലുണ്ടെന്നും പറഞ്ഞു. ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. അമ്മ ശോഭനയെ മകൻ വിഷ്ണു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിൻ്റർ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

പിന്നീട് കിഴക്കേകോടാലിയിലെ വീട്ടിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അച്ഛൻ പണിക്കു പോയ സമയത്താണ് വിഷ്ണു കൊലപാതകം നടത്തിയത്.

കുറച്ച് നാളുകൾക്ക് മുൻപ് അമ്മ ശോഭന സ്ഥലം വിറ്റിരുന്നു. ഇതിൽ നിന്ന് ലഭിച്ച പണം ചിലവാക്കുന്നത് സംബന്ധിച്ച പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിഷ്ണു പോലീസിന് നൽകിയ മൊഴി. ഇതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here