145 ദിവസം കൊണ്ട് സൃഷ്ടിച്ചത് അരലക്ഷം സംരംഭങ്ങൾ; മന്ത്രി പി. രാജീവ്

സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം പിന്നിടുമ്പോൾ അരലക്ഷം സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. ഈ സംരംഭങ്ങളുടെ ഭാഗമായി 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 109739 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ്.

സംരംഭക വർഷം പദ്ധതി പ്രകാരമുള്ള 145 ദിവസം കൊണ്ട് മലപ്പുറം, എറണാകുളം ജില്ലകളിൽ അയ്യായിരത്തിലധികം സംരംഭങ്ങളും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നാലായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി അൻപത്തി ആറായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർഗോഡ് ജില്ലകളിലായി ആറായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിൽ 7500 പുതിയ സംരംഭങ്ങൾ, 400 കോടി രൂപയുടെ നിക്ഷേപം. 19500 പേർക്ക് തൊഴിൽ . ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 5800 സംരംഭങ്ങൾ 250 കോടി രൂപയുടെ നിക്ഷേപവും 12000 തൊഴിൽ. സർവ്വീസ് മേഖലയിൽ 4300 സംരംഭങ്ങളും 270 കോടി രൂപയുടെ നിക്ഷേപവും . വ്യാപാര മേഖലയിൽ 17000 സംരംഭങ്ങളും 980 കോടിയുടെ നിക്ഷേപവുമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 16065 വനിതാ സംരംഭങ്ങളും പ്രവർത്തനമാരംഭിച്ചു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നാല് ശതമാനം വായ്പക്ക് വായ്പ ലഭ്യമാക്കുന്നതിനായി പ്രത്യേക വായ്പാ പദ്ധതിയും ആരംഭിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News