കേരളത്തിലെ LDF സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ നടക്കുന്നു; പരസ്യമായി സമ്മതിച്ച് കോൺഗ്രസ്

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലെന്ന്‌ പരസ്യമായി സമ്മതിച്ച്‌ കോൺഗ്രസ്‌. എഐസിസിയുടെ വേരിഫൈഡ്‌ പേജിലാണ്‌ ദ്‌ ടെലഗ്രാഫ്‌ പത്രത്തിൽ വന്ന വാർത്ത പങ്കുവെച്ച്‌ നിലപാട്‌ വ്യക്തമാക്കിയത്‌. അതേസമയം ദേശീയ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന കോൺഗ്രസിനെ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

കേരളത്തിൽ നടക്കുന്നത് കേന്ദ്രന്വേഷണ ഏജൻസികളുടെ വേട്ടയാടലുകൾ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ദ്‌ ടെലഗ്രാഫ്‌ പത്രത്തിൽ വന്ന വാർത്ത എഐസിസിയുടെ വെരിഫൈഡ് പേജിൽ പങ്കുവെച്ചാണ് കേരളത്തിലും നടക്കുന്നത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ടുള്ള വേട്ടയാളുകൾ തന്നെയാണെന്ന് കോൺഗ്രസ്‌ ദേശീയ നേതൃത്വം സമ്മതിക്കുന്നത്.

എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ്‌ നേതൃത്വത്തിന്‌ ദേശീയ നേതൃത്വത്തിന്റെ നിലപാട്‌ വലിയ തിരിച്ചടിയാണ്‌. കേരളത്തിലെ എൽഎഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം ഗൂഢാലോചനയിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുകയും സ്വർണ്ണക്കള്ളടത്തിലും, കിഫ്‌ബിയിലും ഇഡിയും മറ്റ്‌ കേന്ദ്ര ഏജൻസികളും നടത്തുന്ന അന്വേഷണത്തെ പിന്തുണയ്‌ക്കുന്ന വിഡി സതീശനും കെ സുധാകരനുമടങ്ങുന്ന സംസ്ഥാന നേതൃത്വം ഇതൊടെ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ബിജെപി രാഷ്‌ട്രീയ പ്രതികാരം തീർക്കുകയാണെന്നും പേജിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, കേരളത്തിന്‌ പുറമേ പഞ്ചാബ്‌ ,ഡൽഹി ബീഹാർ, ബംഗാൾ ,ചത്തീഗ്‌ഗഡ്‌, രാജസ്ഥാൻ, ജാർഖണ്ഡ്‌ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയിൽ ശിവസേനയ്‌ക്കെതിരെയും കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കങ്ങളെയും കോൺഗ്രസ്‌ ശക്തമായി അപലപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here