തിരുവനന്തപുരം വഞ്ചിയൂരില്‍ DYFI വനിതാ നേതാവിനെതിരെ RSS അതിക്രമം

തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ആര്‍എസ്എസ് അതിക്രമം. കോര്‍പറേഷന്‍ കൗണ്‍സിലറും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരെയാണ് അതിക്രമം ഉണ്ടായത്. ആര്‍ എസ് എസ് അതിക്രമത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ രംഗത്തെത്തി.

എല്‍ ഡി എഫ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയില്‍ പങ്കെടുക്കവേയാണ്  പുറത്തു നിന്ന് സംഘടിച്ചെത്തിയ ആര്‍ എസ് എസ് – എബിവിപി പ്രവര്‍ത്തകര്‍ ഗായത്രി ബാബുവിനെ ആക്രമിച്ചത്.വഞ്ചിയൂര്‍ പുത്തന്‍ റോഡ് ജംഗ്ഷനില്‍ നടന്ന ജാഥ യോഗത്തിലേക്ക് അതിക്രമിച്ച് കടന്നാണ് അക്രമം.കൗണ്‍സിലര്‍ക്ക് നേരെ അസഭ്യവര്‍ഷവുമുണ്ടായി.

സംഭവം അറിഞ്ഞ് ജില്ലയിലെ സിപിഐഎം നേതാക്കളും മേയര്‍ അടക്കമുള്ള ജനപ്രതിനിധികളും വഞ്ചിയൂരില്‍ എത്തി.ആര്‍ എസ് എസ് അതിക്രമത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ നേതാക്കളും രംഗത്തെത്തി.നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആര്‍ എസ് എസ് പദ്ധതിയിട്ടിരിക്കുന്നതെന്നും കായികാക്രമണത്തെ ശക്തമായി അപലപിക്കുന്നൂവെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാന്‍, പ്രസിഡന്റ് വി. അനൂപും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here