ദില്ലി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ കലാ മികവ് തെളിയിച്ച് ഡിഫറെന്റ് ആർട്ട് സെന്ററിലെ കുട്ടികൾ

ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ കലാ മികവ് അവതരിപ്പിച്ച് തിരുവനന്തപുരത്തെ ഡിഫറെന്റ് ആർട്ട് സെന്ററിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ. ഡി എ സി സ്ഥാപകനും മാജീഷ്യനുമായ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ 25 ഓളം ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിപാടിയിൽ അണിനിരന്നത്.

വേർതിരിവും സഹതാപവും അല്ല, മറിച്ച് അവസരങ്ങളും സ്വാതന്ത്ര്യവുമായി ജീവിക്കാനുള്ള സാഹചര്യവും ആണ് വേണ്ടതെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ലക്ഷ്യം. നോബൽ ജേതാവ് കൈലാസ് സത്യാർത്ഥി , നാവികസേന മേധാവി ആർ ഹരികുമാർ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു. മാജിക്കും മറ്റു വിവിധ കലാപരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here