വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്തതിലെ ജാള്യത മറയ്ക്കാന്‍ ആര്‍എസ്എസ് ആക്രമണം അഴിച്ചുവിടുകയാണ് : മേയര്‍ ആര്യ രാജേന്ദ്രന്‍

കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട എല്‍ഡിഎഫ് പരിപാടിക്കിടെ സിപിഐഎം വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്തതിലെ ജാള്യത മറയ്ക്കാന്‍ നഗരത്തിലാകെ ആര്‍എസ്എസ് അക്രമമ‍ഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇതിന്‍റെ തുടര്‍ച്ചയായാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണമെന്നും മേയർ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.

മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ് നടത്തിയത് . ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണം നടന്നത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന്റെ ചില്ലുകളാണ് തകര്‍ന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഐഎം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News