പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിരവധി വ്യാജ പ്രചരണം നടക്കുന്നു : മന്ത്രി വി.ശിവൻകുട്ടി

എല്ലാവിധ അധ്യാപകരെയും നന്മുടെ കുടക്കീഴിൽ കൊണ്ടുവരാൻ ആയോ എന്ന് സംഘടന പരിശോധിക്കണം എന്നും പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിരവധി വ്യാജ പ്രചരണം നടക്കുന്നു എന്നും മന്ത്രി വി.ശിവൻകുട്ടി .കെ.എസ്. ടി.എ ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടി .

ആൺകുട്ടിയെയും പെൺകുട്ടിയെയും ഒന്നിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് സർക്കാർ പറഞ്ഞിട്ടില്ല എന്നും തെറ്റിദ്ധാരണ പരത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു . അതോടൊപ്പം വ്യാജരേഖകൾ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു ,യു ഡി എഫ് സംഘടനകൾ ഇതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .സ്കൂളുകളിലെ അധ്യാപക വിദ്യാർഥി അനുപാതം 1:40 എന്ന് ആണെന്നും ഇത് നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News