Ukraine : ആണവദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചെന്ന് സെലൻസ്കി

യു​​​​ക്രൈനി​​​​ലെ (Ukraine) റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ള​​​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​പ്പോ​​​​റി​​​​ഷ്യ അ​​​​ണു​​​​ശ​​​​ക്തി​​​​നി​​​​ല​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​ദ്യു​​​​തി നി​​​​ല​​​​ച്ച​​​​ത് ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ട​​​​യാ​​​​ക്കി. ആ​​​​ണ​​​​വ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​ നി​​​​ന്നു ക​​​​ഷ്ടി​​​​ച്ചാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തെ​​​ന്ന് യു​​​​ക്രൈൻ പ്ര​​​​സി​​​​ഡ​​​​ൻറ് സെ​​​​ല​​​​ൻ​​​​സ്കി (Volodymyr Zelensky) പ​​​​റ​​​​ഞ്ഞു.

തീ​​​​പി​​​​ടി​​​​ത്തം മൂ​​​​ലം നി​​​​ല​​​​യ​​​​ത്തെ യു​​​​ക്രൈനി​​​​ലെ വൈ​​​​ദ്യു​​​​ത​​​​ഗ്രി​​​​ഡു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ലൈ​​​​നു​​​​ക​​​​ൾ ന​​​​ശി​​​​ച്ച​​​​താ​​​​ണു പ്ര​​​​ശ്ന​​​​ത്തി​​​​നു കാ​​​​ര​​​​ണം. നി​​​​ല​​​​യ​​​​ത്തി​​​​ലെ യുക്രൈൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ബാ​​​​ക്ക​​​​പ്പി​​​​നു​​​​ള്ള ഡീ​​​​സ​​​​ൽ ജ​​​​ന​​​​റേ​​​​റ്റ​​​​റു​​​​ക​​​​ൾ യ​​​​ഥാ​​​​സ​​​​മ​​​​യം പ്ര​​​​വ​​​​ർത്തി​​​​പ്പി​​​​ച്ച​​​​താ​​​​ണു വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​ന്നു സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു. ‌

റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​ന്നു സെ​​​​ല​​​​ൻ​​​​സ്കി ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ന്നാ​​​​ൽ യു​​​​ക്രൈൻ സേ​​​​ന ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​ണു കാ​​​​ര​​​​ണ​​​​മെ​​​​ന്നു റ​​​​ഷ്യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

മാ​​​​ർ​​​​ച്ചി​​​​ൽ റ​​​​ഷ്യ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യ നി​​​​ല​​​​യ​​​​ത്തി​​​​ലെ ആ​​​​റു റി​​​​യാ​​​​ക്ട​​​​റു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം മാ​​​​ത്ര​​​​മേ ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്നു​​​​ള്ളൂ. ഇ​​​​വ​​​​യെ വൈ​​​​ദ്യു​​​​തി ഗ്രി​​​​ഡു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ലൈ​​​​നു​​​​ക​​​​ളാ​​​​ണു ന​​​​ശി​​​​ച്ച​​​​ത്. ത​​​​ക​​​​രാ​​​​ർ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു.

നി​​​​ല​​​​യ​​​​ത്തി​​​​നു സ​​​​മീ​​​​പം ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് മ​​​​റ്റൊ​​​​രു ചെ​​​​ർ​​​​ണോ​​​​ബി​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് ഈ ​​​​സം​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​യ​​​​ത്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​ണു​​​​ശ​​​​ക്തി ഏ​​​​ജ​​​​ൻ​​​​സി സം​​​​ഘം ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ നി​​​​ല​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള ​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്. ഇ​​​​തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​മെ​​​​ന്നു റ​​​​ഷ്യ നേ​​​​ര​​​​ത്തേ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​രി​​​​ശോ​​​​ധ​​​​ന വൈ​​​​കി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം റ​​​​ഷ്യ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി യു​​​​ക്രൈൻ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News