ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് അധികാരമേറ്റു | Chief Justice of India

രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് ചുമതലയേറ്റു. 74 ദിവസത്തിന് ശേഷം 2022 നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. പ്രമാദമായ നിരവധി കേസുകളിൽ ക്രിമിനൽ വക്കീലായിരുന്ന യു.യു. ലളിത് ബാറിൽ നിന്ന് സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ പ്രവർത്തിക്കുന്ന 74 ദിവസങ്ങളിൽ താൻ പ്രവർത്തിക്കാനുദ്ദേശിക്കുന്ന മൂന്ന് മേഖലകൾ ഉയർത്തിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു.ലളിത്. സുപ്രീംകോടതിയിൽ വർഷം മുഴുവനും കുറഞ്ഞത് ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുമെന്ന് യു.യു. ലളിത് പറഞ്ഞു. സുപ്രീംകോടതിയിൽ കേൾക്കാനുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതും അടിയന്തര കാര്യങ്ങൾ പരാമർശിക്കുന്നതുമാണ് അടുത്ത രണ്ട് കാര്യങ്ങളെന്നും ലളിത് പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് യാത്രയയപ്പ് നൽകാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സി‌ബി‌എ) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ലളിത് ഇക്കാര്യം പറഞ്ഞത്.

വ്യക്തതയോടെയും സാധ്യമായ ഏറ്റവും മികച്ച മാർഗത്തിലൂടെയും നിയമനിർമാണം നടത്തുകയാണ് സുപ്രീം കോടതിയുടെ പങ്ക് എന്ന് താൻ വിശ്വസിക്കുന്നു. അതിനായി പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ സാധിക്കുന്നതരത്തിൽ വലിയ ബെഞ്ചുകൾ ഉണ്ടായിരിക്കണം. അതിനാൽ, വർഷം മുഴുവനും ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കണം. അതിനുവേണ്ടി ശ്രമിക്കും.

ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതും മൂന്നംഗ ബെഞ്ചുകളിലേക്ക് പ്രത്യേകമായി റഫർ ചെയ്യുന്ന വിഷയങ്ങളുമാണ് താൻ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് മേഖലകളെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.

ലിസ്റ്റിംഗ് കഴിയുന്നത്ര ലളിതവും വ്യക്തവും സുതാര്യവുമാക്കാൻ പരിശ്രമിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഏത് അടിയന്തര വിഷയവും ബന്ധപ്പെട്ട കോടതികളിൽ സ്വതന്ത്രമായി പരാമർശിക്കാൻ കഴിയുന്ന നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News