Congress : കോൺ​ഗ്രസ് പാർട്ടി ” പരിക്ഷീണമായ കാലഘട്ടത്തിലൂടെ ” കടന്നുപോകുന്നു ; തുറന്നു പറഞ്ഞ് കോൺ​ഗ്രസ് നേതാവ്

കോൺ​ഗ്രസ് പാർട്ടി (congress ) പരിക്ഷീണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺ​ഗ്രസ് നേതാവ് K P നൗഷാദ് അലി. ​ഗുലാം നബി ആസാദ് ഇപ്പോൾ ചെയ്യേണ്ടിയിരുന്നത് എന്താണോ അതിന് പകരം ചെയ്തത് വളരെ നിർഭാ​ഗ്യകരമായി പോയെന്നും അദ്ദേഹം കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിൽ പറഞ്ഞു.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഇന്ന് മുഴങ്ങുന്ന കോറസുകളുടെ അളവ് വളരെ കുറവാണെന്നും K P നൗഷാദ് അലി വ്യക്തമാക്കി.ബിജെപി കേരള രാഷ്ട്രീയ ചിത്രത്തിലില്ലെന്നും K P നൗഷാദ് അലി പറഞ്ഞു.

അതേസമയം ബിജെപിയുടെ ഒളിഞ്ഞുള്ള വളർച്ചയ്ക്ക് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന് അഡ്വ.പി എം സുരേഷ് ബാബു പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News