മുലകുടി മാറാത്തവരെ മേയറാക്കിയിട്ട് പ്രതിപക്ഷത്തെ കുറ്റം പറയുന്നു : വി വി രാജേഷ്

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമികൾക്കെതിരെ നടപടിയെടത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്.ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട് , അത് മറയ്ക്കാനാണ് നിലവിലെ ശ്രമങ്ങൾ എന്ന് വി വി രാജേഷ് പറഞ്ഞു . എകെജി സെന്റെർ ആക്രമണത്തിന് പിന്നിലുള്ളവർ തന്നെയാണ് ജില്ലാ ഓഫീസ് ആക്രമിച്ചത് എന്നും അണികളെ ഒരുമിച്ച് നിർത്താനുള്ള സി പി എം ശ്രമം ആണ് ഇതെന്നും ,ബി.ജെ.പി ഓഫീസുകൾ ആക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു .

അതോടൊപ്പം മുലകുടി മാറാത്തവരെ മേയറാക്കിയിട്ട് പ്രതിപക്ഷത്തെ കുറ്റം പറയുന്നു എന്നും ഭരണകക്ഷിയുടെ കഴിവ് കേട് മറയ്ക്കാൻ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടന്നു. വിഴിഞ്ഞം തുറമുഖം: നിർമാണം പുനരാരംഭിക്കാൻ സർക്കാർ അടിയന്തമായി ഇടപെടണം എന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News