Viral Video : മൂങ്ങയെ പുറത്തിരുത്തിയാ ഈ ആമക്കുട്ടന്റെ കറക്കം !

ആമയും മൂങ്ങയും….രണ്ടു പേരുടേയും സൗഹൃദം കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് .

വൈറൽ വീഡിയോകൾ മിക്കവർക്കും ഇഷ്ടമാണ്. വിഷമം മാറ്റാനും സ്‌ട്രെസും ടെൻഷനും കുറയ്ക്കാനും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ വീഡിയോകൾ കാണുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ ചിരിപ്പിക്കാറും, കരയിക്കാറും, അതിശയപ്പെടുത്താറും , വേദനിപ്പിക്കാറും ഒക്കെയുണ്ട്. ഈ വീഡിയോകളിൽ മൃഗങ്ങളുടെ വിഡിയോകളും കല്യാണ വീഡിയോകളും ഒക്കെ ഉൾപ്പെടും.

രാത്രിയിൽ ഇരപിടിക്കുന്ന പക്ഷികളാണ് മൂങ്ങകൾ. ശബ്‌ദം ഉണ്ടാക്കാതെ പറക്കാനും ഇര പിടിക്കാനും കഴിവുള്ളവരാണ് മൂങ്ങകൾ. ചെറിയ മൃഗങ്ങൾ, ജീവികൾ, പക്ഷികൾ, മീനുകൾ എന്നിവയെയാണ് മൂങ്ങ ഭക്ഷിക്കാറുള്ളത്. വർഷത്തിൽ ഒരു സീസണിൽ മൂന്ന് മുതൽ നാല് വരെ മുട്ടകളാണ് മൂങ്ങകൾ ഒരു സമയം ഇടുന്നത്.

ഉരഗങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ആമ. ആമ തങ്ങളുടെ തോട് ഉപയോഗിച്ചാണ് മറ്റ് മൃഗങ്ങളിൽ നിന്ന് രക്ഷനേടുന്നത്. 20 മുതൽ 30 മുട്ടകൾ വരെയാണ് ആമകൾ ഒരേസമയം ഇടുന്നത്. 100 മുതൽ 160 ദിവസങ്ങൾ വരെ ഈ മുട്ടകൾ വിരിയാൻ എടുക്കും.

ആമയുടെയും മൂങ്ങയുടെയും സൗഹൃദം കാണിക്കുന്ന വീഡിയോ കാണാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News