എം എൽ എ – മേയർ കല്യാണക്കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .ബാലുശ്ശേരി എം.എൽ.എ – കെ.എം. സച്ചിൻ ദേവിന്റേയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റേയും വിവാഹ ക്ഷണക്കത്താണ് ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് വൈറലായത്.
ADVERTISEMENT
അടിമുടി പാർട്ടി സ്‌റ്റൈലിൽ ലളിതമായ ഒരു കല്യാണ ക്ഷണക്കത്താണ് ഇവരുടേത്. കല്യാണത്തിന് ക്ഷണിക്കുന്നത് പക്ഷെ വരന്റേയും വധുവിന്റേയും രക്ഷിതാക്കളല്ല, സി.പി.ഐ എമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ്.
സച്ചിൻ ദേവ് സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമാണ്. ആര്യാ രാജേന്ദ്രൻ ചാല ഏരിയാ കമ്മറ്റി അംഗവും. വിവാഹ ക്ഷണക്കത്തിൽ
പേരിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് രക്ഷിതാക്കളുടെ പേരും വിലാസവുമല്ല, പകരം പാർട്ടിയിലെ ഭാരവാഹിത്വമാണ്.
വിവാഹം സെപ്തംബർ നാലിന് രാവിലെ 11-ന് തിരുവനന്തപുരം എ.കെ.ജി. ഹാളിൽ നടക്കും. വിവാഹത്തിന് എല്ലാവരേയും സ്‌നേഹപൂർവം ക്ഷണിക്കുന്നതാവട്ടെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്.
വിവാഹത്തോട് അനുബന്ധിച്ച് സെപ്റ്റംബർ ആറിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന സൗഹൃദ വിരുന്നിനുള്ള ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്. ഈ കത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത് പേരിനൊപ്പം വിലാസമല്ല, പകരം പാർട്ടിയിലെ ഭാരവാഹിത്വം തന്നെയാണ്.
വിരുന്നിന് ക്ഷണിക്കുന്നത് രക്ഷിതാക്കളല്ല സി.പി.ഐ.എം. ജില്ലാ സെക്രട്ടറി പി. മോഹനനാണ്. ആർഭാടം ഒഴിവാക്കി ലളിതമായ രീതിയിലാണ് വിവാഹവും സൗഹൃദ വിരുന്നും നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.