DYFI | തിരുവനന്തപുരത്തെ കലാപഭൂമിയാക്കാൻ ആർ എസ് എസ് പദ്ധതി – DYFI

തിരുവനന്തപുരം ജില്ലയിലെ മതനിരപേക്ഷ – ജനാധിപത്യ വിശ്വാസികളുടെ അഭിമാനമായ സി പി ഐ (എം)ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ നടന്ന അതിക്രമം അപലപനീയമാണ് എന്ന് DYFI . കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ഡോ.ഷിജൂഖാൻ,ജില്ലാ പ്രസിഡന്റ് വി.അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം വൈകിട്ട് വഞ്ചിയൂരിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവും കോർപ്പറേഷൻ കൗൺസിലറുമായ ഗായത്രി ബാബുവിനെ എട്ടോളം ആർ എസ് എസ് ക്രിമിനലുകൾ ആക്രമിച്ചിരുന്നു.

മടങ്ങി പോയ അക്രമികൾ ആയുധ ശേഖരമൊളിപ്പിച്ച വീട്ടിലാണ് അഭയം പ്രാപിച്ചത്. ഇന്ന് പുലർച്ചെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. തുടർച്ചയായ ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ന്റെ ഗൂഢ പദ്ധതിയുണ്ട്. പൊതുവിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണ് തിരുവനന്തപുരം . സംസ്ഥാന സർക്കാരിന്റെ ഒട്ടനേകം വികസന പദ്ധതികളും തിരുവനന്തപുരം കോർപ്പറേഷന്റെ പുതുമയാർന്ന സംരംഭങ്ങളും തിരുവനന്തപുരത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.

മതസൗഹാർദ്ദവും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലുള്ള ഐക്യവും മാതൃകാപരമാണ്. എന്നാൽ വിദ്വേഷവും അസഹിഷ്ണുതയുമാണ് സംഘപരിവാർ മുഖമുദ്ര. ഇതിനോട് ജില്ലയിലെ മഹാഭൂരിപക്ഷം നല്ലവരായ ജനങ്ങളും ശക്തമായി വിയോജിക്കുന്നവരാണ്. ചെറുപ്പക്കാരുൾപ്പടെ നിരവധി പേർ ആർ എസ് എസ് ബന്ധമുപേക്ഷിച്ച് മതേതര പ്രസ്ഥാനങ്ങളുടെ ഭാഗമായ അനേകം സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. ഇത് ആർ എസ് എസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നാടിന്റെ സമാധനാന്തരീക്ഷത്തെ തകർക്കാനും കലാപത്തിന് കോപ്പുകൂട്ടാനുമാണ് ആർ എസ് എസ് പദ്ധതിയിട്ടിരിക്കുന്നത്.

അതിന്റെ ഭാഗമായി തുടർച്ചയായി ആക്രമണം നടത്തുകയാണ്.രാത്രിയുടെ മറവിൽ നടത്തുന്ന അഴിഞ്ഞാട്ടം ഭീരുത്വമാണ്. ഇത്തരം ചെയ്തികളെ ജനാധിപത്യ സമൂഹം വച്ച്പൊറുപ്പിക്കുകയില്ല. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അതിക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണം. സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർ എസ് എസ് ന്റെ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഡി വൈ എഫ് ഐ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News