CPIM തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ നടന്നത് ജനാധിപത്യവിരുദ്ധമായ കടന്നാക്രമണം : MV Govindan Master

സി.പി.ഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ നടന്നത് ജനാധിപത്യവിരുദ്ധമായ കടന്നാക്രമണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ . സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും , പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രി ആലുവയിൽ പറഞ്ഞു.

ജില്ലാകമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം ആർഎസ്എസ്- ബിജെപി നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഐഎം. സമാധാനം തകർക്കാനുള്ള സംഘപരിവാർ അജണ്ഡയുടെ ഭാഗമാണിതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആർഎസ്എസ് ഗൂഢാലോചന വ്യക്തമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം RSS -BJP നേത്യത്വത്തിന്റെ അറിവോടെയാണെന്നായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻറെ വിമർശനം. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലാകെ ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് ആർഎസ്എസ് നീക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിമർശിച്ചു.ആക്രമണത്തെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കി.എൽഡിഎഫ് പരിപാടിക്കിടെ സിപിഐഎം വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്തതിലെ ജാള്യത മറയ്ക്കാനാണ് ആക്രമണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News