Neeraj Chopra: മിന്നും നേട്ടവുമായി തിരിച്ചുവരവ്; ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടി നീരജ് ചോപ്ര

സ്വിറ്റ്‌സര്‍ലന്‍ഡിലെ(Switzerland) ലൊസെയ്ന്‍ ഡയമണ്ട് ലീഗ് ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണ നേട്ടവുമായി നീരജ് ചോപ്ര(Neeraj Chopra). പരിക്കില്‍ നിന്ന് മുക്തനായി എത്തിയ ശേഷം നീരജ് കളിക്കുന്ന ആദ്യ മത്സരമാണിത്. ജാവലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് വീണ്ടും മിന്നും നേട്ടം സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ഇതോടെ സുറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ബിഗ് ഫൈനലിലും നീരജ് യോഗ്യത നേടി.

ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയതികളിലാണ് മത്സരം നടക്കുക. ടോക്കിയോയിലെ വെള്ളിമെഡല്‍ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് വെള്ളി സ്വന്തമാക്കിയത്. കുര്‍ട്ടിസ് ജോണ്‍സണ്‍ ആണ് മൂന്നാമതായി എത്തിയത്.

ആദ്യ ത്രോയില്‍ തന്നെ 89.08 മീറ്റര്‍ ദൂരം താണ്ടാന്‍ നീരജിന് സാധിച്ചിരുന്നു. തുടര്‍ന്ന് അതിനെ മറികടക്കാന്‍ എതിരാളികള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടത്തിനിടെയാണ് നീരജ് ചോപ്രയ്ക്ക് പരിക്ക് പറ്റിയത്. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാതെ വന്നതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നീരജിന് നഷ്ടമായിരുന്നു.

ബിഗ് ഫൈനലിലേക്കുള്ള ആറ് താരങ്ങളെ നിശ്ചയിക്കുന്ന പോരാട്ടം കൂടി ആയതിനാല്‍ രാജ്യം ആകാംക്ഷയോടെയാണ് നീരജിന്റെ മത്സരത്തിനായി കാത്തിരുന്നത്. സീസണില്‍ നീരജിനേക്കാള്‍ ദൂരം താണ്ടിയവര്‍ മത്സരത്തിനുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News