Ghulam Nabi Azad : രാജിക്ക് പിന്നാലെ മഹാറാലി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

കോൺഗ്രസിൽ (congress) നിന്നുള്ള രാജിക്ക് പിന്നാലെ കശ്മീരിൽ മഹാറാലി പ്രഖ്യാപിച്ച് ഗുലാംനബി ആസാദ് (Ghulam Nabi Azad). സെപ്റ്റംബർ അഞ്ചിന് നടക്കുന്ന റാലിയിൽ ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. വാർഡ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ ശേഷിയില്ലാത്ത ചപ്രാസികളാണ് കോൺഗ്രസിൻറെ ഇപ്പോഴത്തെ ഉപദേശകരെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.

സങ്കീർണമായ രാഷ്ട്രീയ-സംഘടനാ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. ഗുലാംനബി ആസാദിൻറെ രാജിയിൽ പല മുതിർന്ന നേതാക്കളും മൗനത്തിലാണ്. ആസാദിൻറെ രാജിയുണ്ടാക്കിയ ഞെട്ടലിൽ തന്നെയാണ് ഇപ്പോഴും കോൺഗ്രസ്. അതിനിടെയാണ് ജമ്മുകശ്മീരിൽ മഹാറാലി വിളിച്ച് പുതിയ പാർട്ടി പ്രഖ്യാപനത്തിന് ഗുലാംനബി ആസാദ് ഒരുങ്ങുന്നത്.

സെപ്റ്റംബർ അഞ്ചിന് ശ്രീനഗറിലാണ് ആസാദിൻറെ മഹാറാലി. ഗുലാംനബി ആസാദ് പാർട്ടി വിട്ടതിൽ അത്ഭുതമില്ലെന്ന നിലപാടുള്ള നേതാക്കളും കോൺഗ്രസിലുണ്ട്. ചില ചപ്രാസികളാണ് ഇപ്പോൾ കോൺഗ്രസിൻറെ ഉപദേശകരെന്ന കടുത്ത വിമർശനമാണ് ഗുലാംനബി ആസാദിനെ പിന്തുണക്കുന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഉയർത്തിയത്.

ഗുലാംനബി ആസാദിനൊപ്പം ഇനി മനീഷ് തിവാരി, ആനന്ദ് ശർമ്മ ഉൾപ്പടെയുള്ള ജി 23 ലെ മറ്റ് നേതാക്കളുടെ നിലപാട് ഏറെ നിർണായകമാകും. രാഹുൽ ഗാന്ധിയുടെ പക്വതയില്ലാത്മയ പാർട്ടിയെ തകർത്തു എന്നാണ് രാജി കത്തിൽ ഗുലാംനബി ആസാദ് ആരോപിക്കുന്നത്. അതേ അഭിപ്രായമായ ജി 23ലെ പല നേതാക്കൾക്കും ഉള്ളത്.

രാഹുൽ ഗാന്ധി അല്ലാത്ത, ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരു ശക്തമായ നേതാവിലൂടെ മാത്രമെ കോൺഗ്രസിനെ തിരിച്ചുപിടിക്കാനാകു എന്നതാണ് ഈ നേതാക്കളുടെ നിലപാട്. അത് അംഗീകരിക്കാൻ ഗാന്ധി കുടുംബ പക്ഷം തയ്യാറല്ല. ഇതോടെ വലിയ പൊട്ടിത്തെറികൾ ഇനിയും കോൺഗ്രസിലുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും നിരവധി നേതാക്കൾ രാജിവെച്ചേക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News