Kottayam : മുണ്ടക്കയത്തെ ഞെട്ടിച്ച് കാട്ടാനക്കൂട്ടം ; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ ഉൾപ്പെടുന്ന ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങി. മുണ്ടക്കയത്തെ ഞെട്ടിച്ച് ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലാണ് ആനക്കൂട്ടം എത്തിയത്.മതമ്പ മേഖലയിൽ അടക്കം ആനയിറങ്ങുന്നത് പതിവെന്ന് നാട്ടുകാർ പറയുന്നു….

അട്ടപ്പാടിയിൽ 4 വയസുള്ള കുഞ്ഞിന് ക്രൂര പീഡനം

പാലക്കാട് അട്ടപ്പാടിയിൽ 4 വയസുള്ള കുഞ്ഞിന് ക്രൂര പീഡനം. അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് കുട്ടിയെ പൊള്ളിച്ചു. പരിക്കേറ്റ കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് വയസ്മാത്രം ഉള്ള കുഞ്ഞിനാണ് ക്രൂര മർദ്ദനം നേരിട്ടത്. സ്റ്റൗവിൽ കുഞ്ഞിന്റെ കാൽവെച്ച് പൊള്ളിക്കുകയായിരുന്നു. കാൽപ്പാദത്തിലാണ് പൊള്ളലേറ്റത്. നേരത്തേയും കുഞ്ഞ് അക്രമം നേരിട്ടതായി സംശയമുണ്ട്. കുട്ടിയുടെ അമ്മയെയും, സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അമ്മയെയും, സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞ് ഇപ്പോൾ കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News