Delhi : മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ തീ​പി​ടി​ത്തം

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് (delhi) മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. നാ​ൻ​ഗ്ലൊ​യ് മേ​ഖ​ല​യി​ലെ പി​വി​സി മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11:50-നാ​ണ് നാ​ൻ​ഗ്ലൊ​യി​ലെ തു​റ​സാ​യ സ്ഥ​ല​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാര​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.13 ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​താ​യും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഭീ​ക​ർ പി​ടി​യി​ൽ

വ​ട​ക്ക​ൻ കാഷ്മീ​രി​ലെ സോ​പോ​റി​ൽ നി​ന്ന് മൂ​ന്ന് ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷ​രീ​ഖ് അ​ഷ്‌​റ​ഫ്, സ​ഖ്‌​ലൈ​ൻ മു​ഷ്താ​ഖ്, തൗ​ഫീ​ഖ് ഹ​സ​ൻ ഷെ​യ്ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ബോ​മൈ ചൗ​ക്ക് മേ​ഖ​ല​യി​ൽ ബി​എ​സ്എ​ഫും സൈ​ന്യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് മൂ​ന്ന് ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും ഒ​മ്പ​ത് പോ​സ്റ്റ​റു​ക​ളും 12 പാ​ക്കി​സ്ഥാ​ൻ പ​താ​ക​ക​ളും ക​ണ്ടെ​ടു​ത്തു.

ഗോ​രി​പു​ര​യി​ൽ നി​ന്ന് ബൊ​മൈ​യി​ലേ​ക്ക് സഞ്ചരിക്കുകയായിരുന്ന മൂ​ന്ന് പേ​രും പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​ന്യ​ത്തി​ൻറെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. സേ​നാം​ഗ​ങ്ങ​ളെ ക​ണ്ട് സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി.

അ​റ​സ്റ്റി​ലാ​യ​വ​ർ ല​ഷ്‌​ക​ർ ഇ-​തൊ​യ്ബ​യു​ടെ ര​ഹ​സ്യ പോ​രാ​ളി​ക​ളാ​ണെ​ന്നും സു​ര​ക്ഷാ സേ​ന​യ്‌​ക്കെ​തി​രെ​യും സി​വി​ലി​യ​ൻ​മാ​ർ​ക്കെ​തി​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​ൻ നി​ര​ന്ത​രം അ​വ​സ​ര​ങ്ങ​ൾ തേ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News