
കനത്ത മഴയിൽ (rain) പ്രധാന നദികളിൽ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശിലെ (Uttar Pradesh) 650 ഗ്രാമങ്ങൾ വെള്ളക്കെട്ടിലായി.10,268 പേർ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു.
ഗംഗ, യമുന, ശാരദ, ചമ്പൽ, ഗാഗ്ര തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായും രക്ഷാപ്രവർത്തനം ആരംഭിച്ചതായും സർക്കാർ അറിയിച്ചു.ഹാരിംപൂർ, വാരണാസി, പ്രയാഗ് രാജ്, ആഗ്ര, ചിത്രകൂട്, മിർസാപൂർ തുടങ്ങിയ ജില്ലകളിലാണ് വ്യാപക വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പുനഃപരിശോധന ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയിൽ
ഇഡി ക്ക് വിശാല അധികാരം നൽകുന്ന ഉത്തരവ് പുനഃപരിശോധിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് ഇഡിക്ക് വിശാല അധികാരം നൽകിയ വിധി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്.
ഈ ഉത്തരവിനെതിരെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ ആണ് സുപ്രീം കോടതിയെ സമീപിച്ചത് .ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. പുനഃപരിശോധന ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കിയ കാര്യങ്ങൾ ഉത്തരവിൽ രേഖപ്പെടുത്തണമെന്നും ഇ.ഡി ആവശ്യപെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here