പത്താ ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം

കോട്ടയം ആനിക്കാട് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താ ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം. ആനിക്കാട് സ്വദേശി അലനെ നാല് പേർ ചേർന്നാണ് അതിക്രൂരമായി മർദ്ദിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥി ആണ് അലൻ . മർദ്ദനത്തെ തുടർന്ന് അബോധവസ്ഥയിലായ അലനെ കോട്ടയത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു .

കുട്ടിക്ക് ക്രൂരമായി മർദ്ദനമേറ്റിട്ടും സ്കൂൾ അധികാരികൾ തിരിച്ച് നോക്കിയില്ലെന്ന് മാതാവ് ജൂലി കൈരളി ന്യൂസിനോട് പറഞ്ഞു . കാര്യങ്ങൾ തിരക്കിയപ്പോൾ സ്കൂൾ അധികാരികൾ ഭീഷണി പെടുത്തുകയാണെന്ന് അലൻ്റെ സഹോദരി അലീന പറഞ്ഞു . അലനെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോൾ തന്നെയും മർദ്ദിക്കാൻ ഒരുങ്ങിയെന്ന് അനുജത്തി അൽഫോൻസ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News