Devendra Fadnavis : കോൺഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പല്‍ : ദേവേന്ദ്ര ഫഡ്‌നാവിസ്

കോൺഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis). ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കൾ പാർട്ടി വിട്ടു പോകുന്ന പ്രവണതയോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.

ഇനി പാർട്ടിയെ രക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞവരാണ് പുറത്തേക്ക് ചാടുന്നതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.മഹാരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ചയായ ശിവസേനയും സംഭാജി ബ്രിഗേഡും തമ്മിലുള്ള സഖ്യത്തോടും ഫഡ്‌നാവിസ് പ്രതികരിച്ചു.

ഏകനാഥ് ഷിൻഡെയുടെ വിമത നീക്കത്തിന് ശേഷം മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെട്ട ആഘാതത്തിൽ താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടി ആടിയുലയുന്നതിനിടെയുണ്ടായ വികസനം ഷിൻഡെ പക്ഷത്ത് ആശങ്ക വിതച്ചിട്ടുണ്ട്. എന്നാൽ വിനാശകാലേ വിപരീതബുദ്ധിയെന്നാണ് പുതിയ രാഷ്ട്രീയ സഖ്യത്തോട് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.

പ്രാദേശിക പാർട്ടികളെ ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംഭാജി ബ്രിഗേഡ് തലവൻ മനോജ് അഖാരെയും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News