Jail: മതവിദ്യാലയങ്ങളെക്കുറിച്ച് തമാശപറഞ്ഞ് പോപ് താരം; ഒടുവിൽ ജയിലിലടച്ചു

തുർക്കിയിലെ മതവിദ്യാലയങ്ങളെക്കുറിച്ച് തമാശപറഞ്ഞ പോപ് താരത്തെ(turkish pop star) ജയിലിലടച്ചു. ഗുൽസൻ ചൊളകോളുവിനെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചെന്ന കുറ്റംചുമത്തിയാണ് 46-കാരിയായ ഗായികയുടെപേരിൽ കേസ് എടുത്തത്.

ഏപ്രിലിൽ ഈസ്താംബൂളിൽ നടന്ന പരിപാടിക്കിടെയാണ് വിവാദ പരാമർശമുണ്ടായത്. സഹഗായകരിലൊരാളുടെ വൈകൃതസ്വഭാവം ചെറുപ്പത്തിൽ മതവിദ്യാലയത്തിൽ പഠിച്ചതുകൊണ്ടാണെന്നാണ് ഗുൽസൻ പറഞ്ഞത്.

സംഗീതവേദികളിലെ വേഷവിധാനത്തിന്റെയും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെയുംപേരിൽ നേരത്തേമുതൽത്തന്നെ ഗുൽസൻ മൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു. ഇവരെ അറസ്റ്റുചെയ്തതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News