ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്രപരിഷ്‌കരണങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു (R. Bindu) അറിയിച്ചു. റിപ്പോർട്ടുകൾക്ക് www.kshec.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.
പ്രൊഫ. ശ്യാം. ബി മേനോൻ ചെയർമാനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ, പ്രൊഫ. എൻ കെ ജയകുമാർ ചെയർമാനായ സർവ്വകലാശാലാനിയമ പരിഷ്‌കരണ കമ്മീഷൻ, പ്രൊഫ. സി ടി അരവിന്ദകുമാർ ചെയർമാനായ പരീക്ഷാപരിഷ്‌കരണ കമ്മീഷൻ എന്നീ കമ്മീഷനുകളാണ് ഇടക്കാല റിപ്പോർട്ടുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചിട്ടുള്ളത്.
ദളിത് ആക്‌ടിവിസ്റ്റ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി
ദളിത് ആക്‌ടിവിസ്റ്റ് രേഖ രാജിനെ എംജി സർവകലാശാലയിൽ ഗാന്ധിയൻ സ്‌റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പൻനായർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ADVERTISEMENT
ഇന്റർവ്യൂവിന് മാർക്ക് നൽകിയ മാനദണ്ഡങ്ങൾ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.