Mohanlal: മാസ് വര്‍ക്ക്ഔട്ടുമായി ലാലേട്ടന്‍; വീഡിയോ വൈറല്‍

ജിമ്മില്‍ രാവിലെ വര്‍ക്ഔട്ട് ചെയ്യുന്ന വീഡിയോയുമായി(Workout video) നടന്‍ മോഹന്‍ലാല്‍(Mohanlal). ചെസ്റ്റിനു വേണ്ടിയുള്ള കേബിള്‍ ക്രോസ് ഓവര്‍ വര്‍ക്ഔട്ടാണ് താരം ചെയ്യുന്നത്. ട്രെയിനര്‍ നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം. സെലിബ്രിറ്റി ട്രെയിനര്‍ ഡോ. ജെയ്‌സണ്‍ പോള്‍സണ്‍ ആണ് താരത്തെ പരിശീലിപ്പിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Mohanlal (@mohanlal)

പൃഥ്വിരാജിന്റെ(Prithviraj) സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ രണ്ടം ഭാഗമായ ‘എമ്പുരാന്‍’, ഒരു വമ്പന്‍ പ്രോജക്ടായ ‘ഋഷഭ’ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനവും കഴിഞ്ഞ ദിവസങ്ങളില്‍ താരം നടത്തുകയുണ്ടായി. റാം എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ചിത്രമാണ് ഇത്. ദൃശ്യം 2, ട്വല്‍ത്ത് മാന്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജേസഫും ഒന്നിക്കുന്ന ചിത്രം കൂടിയായ റാമില്‍ തെന്നിന്ത്യന്‍ താരം തൃഷയാണ് നായികയായി എത്തുന്നത്.

‘അതൊരു രഹസ്യം’; ദൃശ്യം മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി മോഹന്‍ലാല്‍

ജീത്തു ജോസഫ്- മോഹന്‍ലാല്‍(Jeethu Joseph- Mohanlal) കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത് വന്‍ വിജയമായ ചിത്രമാണ് ‘ദൃശ്യം'(Drishyam). സിനിമയുടെ രണ്ടാം ഭാഗവും വമ്പന്‍ വിജയം നേടിയതിന് പിന്നാലെ ദൃശ്യം 3 ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും അണിയറപ്രവര്‍ത്തരില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സൂചന നല്‍കുകയാണ് മോഹന്‍ലാല്‍. ‘നിങ്ങള്‍ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ‘സംഭവം ഇറക്ക്’ എന്നാണ് ആരാധകരുടെ കമന്റ്.

ദൃശ്യം രാജ്യമാകെ ഒരു ഇംപാക്ട് ഉണ്ടാക്കിയ സിനിമയാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുള്ള മിക്കവരും കണ്ടിട്ടുള്ള സിനിമയാണ് ദൃശ്യമെന്ന് തന്റെ അനുഭവം പങ്കുവച്ച് മോഹന്‍ലാല്‍ പറഞ്ഞു. മറ്റ് ഭാഷാ പ്രേക്ഷകര്‍ ദൃശ്യം കാരണം നിരവധി മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദൃശ്യം വലിയ ഇംപാക്ട് ഉണ്ടാക്കിയ സിനിമയാണ്. ഇന്ത്യയിലെ മിക്ക ആള്‍ക്കാരും ആ സിനിമ കണ്ടിട്ടുണ്ട്. ഗുവാഹത്തിയിലെ കാമാക്കിയ എന്ന ഒരു അമ്പലത്തില്‍ പോയപ്പോള്‍ അവിടെയുള്ള പൂജാരി മുതല്‍ എല്ലാവരും ദൃശ്യം കണ്ടവരാണ്. അവര്‍ എനിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് അറിയുയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ദൃശ്യം കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ദൃശ്യം കാരണം അവര്‍ നിരവധി മലയാളം സിനിമകള്‍ കണ്ടിട്ടുണ്ട്. ആര്‍ ആര്‍ ആര്‍, കെജിഎഫ്, വിക്രം, പുഷ്പ തുടങ്ങിയ സിനിമകള്‍ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരുപാട് സാധ്യതകള്‍ ഉണ്ട്. നമ്മള്‍ ഒക്കെ പണ്ട് ആഗ്രഹിച്ച കാര്യമാണത്. ‘കാലാപാനി’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. എല്ലാ ഭാഷകളില്‍ നിന്നമുള്ള അഭിനേതാക്കള്‍ ഉണ്ടായിരുന്നു’, മോഹന്‍ലാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News