Dubai : മെട്രോ പുലർച്ചെ രണ്ടുവരെ ഓടും

അവധിക്കാലം കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കുന്നതിനാൽ കൂടുതൽ സമയം സർവിസ് പ്രഖ്യാപിച്ച് ദുബായ് (dubai) മെട്രോ. ഇന്നും നാളെയും പുലർച്ചെ രണ്ടുമണി വരെ മെട്രോ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

രണ്ടു മണിക്കൂറാണ് സമയം ദീർഘിപ്പിച്ചത്. ഈ സമയങ്ങളിൽ ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിൽനിന്ന് സെന്‍റർ പോയന്‍റ് മെട്രോ സ്റ്റേഷനിലേക്ക് (റാശിദിയ) സൗജന്യമായി യാത്രചെയ്യാം.

അവധി കഴിഞ്ഞ് പ്രവാസികളും വിനോദസഞ്ചാരത്തിന് പോയവരും തിരികെ എത്തുന്ന സമയമാണിത്. 29നാണ് സ്കൂളുകൾ തുറക്കുന്നത്. ഇത് മുൻകൂട്ടിക്കണ്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. മറ്റു രാജ്യങ്ങൾ വഴിയാണെങ്കിലും ഈ ദിവസങ്ങളിൽ പ്രവാസികൾ യു.എ.ഇയിൽ എത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News