Beef pepper masala: ബീഫിന്റെ അഡാര്‍ ഐറ്റം; മലബാര്‍ ബീഫ് പെപ്പര്‍ മസാല!

മലബാര്‍ ബീഫ് പെപ്പര്‍ മസാല(Malabar beef pepper masala) കഴിച്ചിട്ടുണ്ടോ? നാവില്‍ കൊതിയുറുന്ന ഈ ഐറ്റം ഏവരുടെയും ഫേവറിറ്റ് ആയ ഒന്നാണ്. ഈ സ്‌പെഷ്യല്‍ മലബാര്‍ ബീഫ് പെപ്പര്‍ മസാല തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.ബീഫ് – അരക്കിലോ

2.സവാള – നാലു വലുത്, ചെറുതായി അരിഞ്ഞത്

മഞ്ഞള്‍പ്പൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു വലിയ സ്പൂണ്‍

വിനാഗിരി – ഒന്നര വലിയ സ്പൂണ്‍

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂണ്‍

4.കറിവേപ്പില – രണ്ടു തണ്ട്

കുരുമുളക് – ഒരു വലിയ സ്പൂണ്‍,ചതച്ചത്

പാകം ചെയ്യുന്ന വിധം

ബീഫ് കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു കുക്കറിലാക്കി വെയ്റ്റ് ഇടാതെ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കുരുമുളകു ചതച്ചതും ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് അരപ്പോടു കൂടി ചേര്‍ത്ത് ഇടത്തരം തീയില്‍ വച്ചു വഴറ്റി വേവിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News