” അയാളും കൂടി ഉണ്ടായിരുന്നേല്‍ മറ്റേക്കാര്യം പറയാമായിരുന്നു….പക്ഷേ അയാളില്ലല്ലോ..നിര്‍ബന്ധിച്ചാല്‍ കുറച്ച് പറയാം..പക്ഷേ അയാളറിയരുത് “
കൈരളി ടി വി യുടെ ജെ ബി ജംഗ്ഷന്‍ പരിപാടിയില്‍ ഡോ ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യങ്ങള്‍ക്ക് എം മുകേഷിന്‍റെ രസകരമായ മറുപടികളില്‍ ഒന്നാണിത്.മറ്റൊരാളുടെ അനുവാദത്തോടു കൂടി മാത്രമേ അവരെക്കുറിച്ച് പറയാവൂ എന്നാണ് മുകേഷ് പറയുന്നത്.ആരെയെങ്കിലും കുറിച്ച് അപവാദം പറയാറുണ്ടോയെന്ന തരത്തിലുള്ള ചോദ്യത്തോടുള്ള മുകേഷിന്‍റെ പ്രതികരണമാണിത്.
വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസരിക്കാനുള്ള അവസരമാണെന്ന് തമാശരൂപേണ ജോണ്‍ ബ്രിട്ടാസ് പറയുമ്പോള്‍ നമ്മളെല്ലാം തുറന്ന പുസ്തകമല്ലേ എന്നായിരുന്നു മുകേഷിന്‍റെ മറുപടി.എന്‍റെ കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. തീയില്‍ കുരുത്തതാ വെയിലത്ത് വാടില്ലെന്നും എം മുകേഷ് പറയുന്നു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.