
കോഴിക്കോട്(kozhikode) വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. ഇതേത്തുടർന്ന് പുഴയിൽ മലവെള്ളപാച്ചിലാണ്. നാദാപുരം മലയോര മേഖലയിൽ അതി ശക്തമായ മഴ(rain) പെയ്യുകയാണ്. കനത്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം മുങ്ങി. കടകളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here