P K Medini: കണ്ണശപുരസ്കാരം പി കെ മേദിനിക്ക്

മലയാള ഭാഷയുടെ വികാസത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കണ്ണശ കവികളുടെ സ്മരണാർത്ഥം രൂപീകരിച്ചിട്ടുള്ള കണ്ണശ സ്മാരക ട്രസ്റ്റ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ കണ്ണശപുരസ്കാരം കേരളത്തിൻ്റെ വിപ്ലവ ഗായിക പി കെ മേദിനി(pk medini)ക്ക് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

20000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്(award).
ആഗസ്ത് 30 ന് ഉച്ചയ്ക്ക് 2 ന് കടപ്ര കണ്ണശ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കണ്ണശ ദിനാചരണ ചടങ്ങിൽ മുൻ സാംസ്കാരി മന്ത്രി എം എ ബേബി അവാർഡ് മേദിനിക്ക് സമർപ്പിക്കും.

30 ന് രാവിലെ 9 നിരണം കണ്ണശ മണ്ഡപത്തിൽ പൂഷ്പാർച്ചന യോടെയാണ് തുടക്കം. തുടർന്ന് കണ്ണശ കവിതാലാപനവും കവിയരങ്ങും ഉച്ചയ്ക്ക് 12.30ന് ട്രസ്റ്റ് വാർഷിക പൊതുയോഗവും നടക്കും.

2 ന് ചേരുന്ന സാംസ്കാരിക സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡൻ്റ് പ്രഫ.ഡോ.വർഗീസ് മാത്യു അധ്യഷനാകും. അഡ്വ.മാത്യു ടി തോമസ് എംഎൽഎ മുഖ്യാതിഥിയാകും. പുരസ്കാര ജേതാവ് പി കെ മേദിനിയെ അവാർഡ് നിർണയ സമിതി ചെയർമാൻ എ ഗോകുലേന്ദ്രൻ പരിചയപ്പെടുത്തും.

തിരൂവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായ അഡ്വ.കെ അനന്തഗോപനെ ട്രസ്റ്റ് സെക്രട്ടറി പ്രഫ.കെ വി സുരേന്ദ്രനാഥ്‌ ആദരിക്കും. കായംകുളം എംഎസ്എം കോളേജ് മുൻ മലയാള വിഭാഗം മേധാവി ഡോ. എം കെ ബീന കണ്ണശ പ്രഭാഷണം നടത്തും.

സംസ്ഥാന കണ്ണശ ചിത്രരചനാ മൽസരത്തിലെ വിജയികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പ്രഫ.ടി കെ ജി നായർ സമ്മാനദാനം നിർവ്വഹിക്കും. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ മുഖ്യപ്രഭാഷണം നടത്തും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, എ ഗോകുലേന്ദ്രൻ, ഡോ: വർഗീസ് മാത്യു, പ്രഫ.കെ വി സുരേന്ദ്രനാഥ്, ട്രസ്റ്റ് ട്രഷറർ പി ആർ മഹേഷ് കുമാർ, പബ്ലിസിറ്റി കൺവീനർ വിപിൻ കാർത്തിക് എന്നിവർ സംബന്ധിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News