Crab Fry: കൊതിയൂറും ഞണ്ടു പൊരിച്ചത്; റെസിപ്പി ഇത്ര ഈസിയോ

കൊതിയൂറും ഞണ്ടു പൊരിച്ചത്(Crab Fry) ഈസി ആയി ഉണ്ടാക്കി നോക്കിയാലോ? കറുമുറെയുള്ള സ്വാദിഷ്ടമായ ഞണ്ടു പൊരിച്ചത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1. ഇടത്തരം വലുപ്പമുള്ള ഞണ്ട് – അരക്കിലോ

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഞണ്ടു കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവയും അല്‍പം വെള്ളവും ചേര്‍ത്തു വേവിക്കുക. വെന്ത ശേഷം, വെള്ളത്തോടു കൂടി ചീനച്ചട്ടിയിലാക്കി നന്നായി വറ്റിക്കുക. ഇതിലേക്കു വെളിച്ചെണ്ണ ചേര്‍ത്തു നന്നായി വരട്ടിയെടുത്തു ചൂടോടെ വാങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel