
ബിജെപി(BJP) നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ രാജസ്ഥാനില്‍ സ്ഥാപിച്ച ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവട്ടി സര്‍വ്വകലാശാലയില്‍ ചിവപ്പുവസന്തം തീർത്ത് എസ്എഫ്‌ഐ(SFI).
ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവട്ടി യൂണിവേഴ്‌സിറ്റിയില്‍ മുഴുവന്‍ സീറ്റുകളും വിജയിച്ചതിന് പുറമെ സികാറിലെ എസ്‌കെ ആര്‍ട്‌സ് കോളേജ്, എസ്‌കെ സയന്‍സ് കോളേജ്, ഗേള്‍സ് കോളേജ്, റാംഘട്ട് കോളേജ്, ഫത്തേപൂര്‍ കോളേജ് എന്നിവിടങ്ങളിലും മുഴുവന്‍ സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു.
ഝുന്‍ഝുനു ജില്ലയിലെ നേത്രാം കോളേജിലും ഗുഡ്ഡാ ഗവര്‍മെന്റ് കോളേജിലും ഗവണ്മെന്റ് കോളേജ് ഝുന്‍ഝുനുവിലും എല്ലാ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു.
ഗംഗാനഗര്‍ ജില്ലയിലെ ബല്ലുറാം ഗോധാരാ വനിതാ കോളേജ് ചരിത്രത്തിലാദ്യമായി എസ്എഫ്‌ഐ പിടിച്ചെടുത്തു.ഭഗത് സിംഗ് കോളേജ് ഗംഗാനഗറിലെ ഗുരുഗ്രാം കോളേജും മഹാരാജാ ഗംഗാ സിങ്ങ് കോളേജും അനൂപ്ഘട്ട് സര്‍ക്കാര്‍ കോളേജും ഗര്‍സാന എസ്‌കെഎം കോളേജും എസ്എഫ്‌ഐ ഫുള്‍ പാനല്‍ നേടി. കരണ്‍പൂര്‍ സര്‍ക്കാര്‍ കോളേജില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത് ഒരു വോട്ടിനാണെന്ന് എസ്എഫ്‌ഐ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here