Subhash Chandran: എം. സുകുമാരൻ സ്മാരക സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്

എഴുത്തുകാരന്‍ എം. സുകുമാരന്റെ(m sukumaran) സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്ര(subhash chandran). സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രഭാവര്‍മ, ആര്‍. പാര്‍വതീദേവി, പ്രൊഫ. വി.എന്‍ മുരളി, പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സെപ്തംബര്‍ മാസം അവസാനം തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

ഏജീസ് ഓഫീസിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സംഘടനകളായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് അസോസിയേഷനും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് പെന്‍ഷനേഴ്‌സ് അസോസിയേഷനും എം.സുകുമാരന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച എം.സുകുമാരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ, സി .പി .ഐ. (എം ) പൊളിറ്റ് ബ്യൂറോ അംഗം എം എ. ബേബി, പ്രശസ്ത സിനമാ സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി എൻ. കരുൺ എന്നിവർ പേട്രൺമാരും സിപിഐ(എം ) കേന്ദ്ര കമ്മിറ്റി അംഗം
പി .കെ ശ്രീമതി ടീച്ചർ പ്രസിഡണ്ടും ആയി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ എം സുകുമാരന്റെ സ്മരണ നിലനിർത്തുന്നതിനായി എല്ലാ വർഷവും സാഹി ത്യ -പൊതുപ്രവർത്തക രംഗങ്ങളി ൽ തെരഞ്ഞെടുക്കപ്പെടു ന്ന
വ്യ ക്തികൾക്ക് “എം സു കുമാരൻ സ്മാരക പുരസ്കാരങ്ങൾ” നൽകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here