Pickle: കലക്കന്‍ രുചിയില്‍ കാടമുട്ട അച്ചാര്‍

കലക്കന്‍ രുചിയില്‍ ഒരു കാടമുട്ട അച്ചാര്‍ തയ്യാറാക്കിയാലോ? എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.കാടമുട്ട – 10

2.എള്ളെണ്ണ – രണ്ടു വലിയ സ്പൂണ്‍

3.വെളുത്തുള്ളി – ഒരു കപ്പ്

4.പച്ചമുളക് – അഞ്ച്, അരിഞ്ഞത്

ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

കറിവേപ്പില – മൂന്നു തണ്ട്

5.മുളകുപൊടി – നാലു ചെറിയ സ്പൂണ്‍

കായംപൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉലുവാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

6.വെള്ളം തിളപ്പിച്ചത് – ഒരു കപ്പ്

7.വിനാഗിരി – പാകത്തിന്

8.പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കാടമുട്ട പുഴുങ്ങി തോടു കളഞ്ഞു വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക. ഇതില്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. വെള്ളം ചേര്‍ത്തു വറ്റി വരുമ്പോള്‍ വാങ്ങി വിനാഗിരിയും മുട്ടയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News