Sita Ramam: ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന് ‘സീതാരാമം’

ദുല്‍ഖര്‍ സല്‍മാന്‍(DQ) നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം'(Sita Ramam). ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റാണ് സമ്മാനിച്ചിരിക്കുന്നത്. ദുല്‍ഖല്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ താരമായി മാറ്റുന്നതില്‍ സീതാ രാമം വലിയൊരു പങ്കാണ് വഹിച്ചതെന്ന് നിസംശയം പറയാനാകും. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ബോക്‌സ് ഓഫീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ‘സീതാ രാമത്തിനായി ചൊരിയുന്ന എല്ലാ സ്‌നേഹത്തിനും നന്ദി’, എന്നാണ് കളക്ഷന്‍ വിവരം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും താരത്തിനും ആശംസയുമായി രംഗത്തെത്തുന്നത്. പതിനഞ്ച് ദിവസത്തില്‍ 65 കോടി ദുല്‍ഖര്‍ ചിത്രം നേടിയിരുന്നു.

അതേസമയം, വന്‍ ഹിറ്റിലേക്ക് കടന്ന സീതാ രാമത്തിന്റെ ഹിന്ദി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പെന്‍ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയറ്റര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡി ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News