
മലയാളത്തില്‍ സിനിമകള്‍ വിജയിക്കാത്തതിനെ കുറിച്ച് തുറന്നു പറച്ചിലുമായി നടന്‍ കാളിദാസ് ജയറാം(Kalidas Jayaram). മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ താന്‍ മാത്രമാണ് കാരണം. താന്‍ ചിന്തിക്കുന്നത് തമിഴിലാണ്. അതുകൊണ്ടാകാം തമിഴില്‍(Tamil) നിന്നു കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ ‘നച്ചത്തിരം നഗര്‍കിരത്തി’ന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.
‘ഞാന്‍ താമസിക്കുന്നത് ചെന്നൈയിലാണ്. അതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് തമിഴിലാണ്. അതാവാം എനിക്ക് തമിഴ് പ്രൊജക്റ്റ്‌സ് കൂടുതല്‍ ലഭിക്കുന്നത്. ചിലപ്പോള്‍ ഞാന്‍ പ്രയത്‌നിക്കാത്തത് കൊണ്ടാകാം. ഇനി കൂടുതല്‍ ശ്രമിക്കാം. ഒരു ടീമുമായി കംഫര്‍ട്ടബിള്‍ ആയാല്‍ മാത്രമേ സിനിമ ചെയ്യാന്‍ പറ്റൂ. ഒരു ഫിലിം മേക്കറുടെ ഐഡിയോളോജിയുമായി സെറ്റായാല്‍ നമുക്ക് സിനിമ ചെയ്യാന്‍ പറ്റുകയുള്ളു’, കാളിദാസ് പറഞ്ഞു.
തന്റെ സിനിമകള്‍ മലയാളത്തില്‍ വിജയിക്കാത്തതിന് പിന്നില്‍ മറ്റു കഥകള്‍ ഒന്നുമില്ലെന്നും നടന്‍ വ്യക്തമാക്കി. ‘മലയാളത്തില്‍ മാത്രം പച്ച പിടിച്ചില്ല. മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ ഒരുകഥയുമില്ല, ഞാന്‍ തന്നെയാണ് അതിന്റെ കഥ’, കാളിദാസ് പറഞ്ഞു.ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടനാണ് കാളിദാസ് ജയറാം. 2018ല്‍ ‘പൂമരം’ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായും അരങ്ങേറ്റം കുറിച്ചു. പിന്നീട് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍ക്കടവ്’, ‘ഹാപ്പി സര്‍ദാര്‍’ എന്നീ സിനിമകളില്‍ നടന്‍ അഭിനയിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. സന്തോഷ് ശിവന്റെ ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് കാളിദാസിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here