Vineeth: ലെജെണ്ടറി ലാലേട്ടനെ ആദ്യമായി കണ്ടത് മറക്കാനാവില്ല: വിനീത്

ലെജെണ്ടറി ലാലേട്ടനെ ആദ്യമായി കണ്ടത് മറക്കാനാവില്ലെന്ന് നടന്‍ വിനീത്(Vineeth). താന്‍ ചെറുപ്പം തൊട്ട് വളരെയധികം ആരാധനയോടെ നോക്കിക്കണ്ട ഒരു നടനാണ് മോഹന്‍ലാല്‍(Mohanlal). അദ്ദേഹത്തെ ആദ്യസിനിമയുടെ ഷൂട്ടിംഗ് സമയത്ത് കണ്ടത് ഓര്‍മ്മയിലെന്നും നിലനില്‍ക്കുന്നുണ്ട്. ‘ഇടനിലങ്ങള്‍’ എന്ന ചിത്രത്തില്‍ ചെറിയൊരു ക്യാരക്ടര്‍ ചെയ്യാനായിരുന്നു അന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു.

അന്നൊക്കെ ഷൂട്ടിംഗ് ഒരു ഫെസ്റ്റിവല്‍ മോഡാണ്. ഷൂട്ട് കാണാന്‍ വന്ന ആളുകളുടെ തിരക്ക് കൊണ്ട് രണ്ട് ഭാഗവും ബാരിക്കേഡ് വെച്ച് കെട്ടിയിരുന്നു. സെറ്റിലെത്തിയപ്പോള്‍ ആദ്യമായി കാണുന്നത് ലാലേട്ടന്‍ അഭിനയിയ്ക്കുന്ന ഒരു ഫൈറ്റ് സീന്‍ ആയിരുന്നു. അന്നാണ് ആ മഹാനടനെ ആദ്യമായി കാണുന്നത്. വളരെ ഫ്രണ്ട്‌ലിയാണ് അദ്ദേഹം. അന്ന് ഞാന്‍ കണ്ട ലാലേട്ടന്‍ തന്നെയാണ് ഇന്നുമുള്ളത്. അതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യവും. വളരെയധികം വിനയത്തോടെ പെരുമാറുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്നും വിനീത് പറഞ്ഞു.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ല്‍ താന്‍ കണ്ട ലാലേട്ടന്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും മലയാളത്തിലെ എന്നത്തെയും വലിയ റൊമാന്റിക് ഹിറ്റ് ആണ് ആ ചിത്രമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. കൈരളി ടി വിയുടെ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News