വി വി രാജേഷി(vv rajesh)ന്റെ വിവാദ പരാമര്‍ശത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍(arya rajendran). അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് പഠിച്ചതാണ് രാജേഷ് പറയുന്നതെന്നും ജനങ്ങള്‍ ഇത് വിലയിരുത്തുമെന്നും മേയര്‍ പ്രതികരിച്ചു.
”മുലകുടി മാറാത്തവരെ മേയറാക്കിയിട്ട് പ്രതിപക്ഷത്തെ കുറ്റം പറയുന്നു” എന്ന വിവാദ പരാമർശമാണ് വിവി രാജേഷ് നടത്തിയത്. ഇതിനുള്ള മറുപടിയാണ് മേയർ നൽകിയത്.
തലസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു: ആനാവൂർ നാഗപ്പൻ
തലസ്ഥാന ജില്ലയിൽ സംഘർഷം ഉണ്ടാക്കാൻ ആർഎസ്എസ്(rss) ശ്രമിക്കുന്നുവെന്ന് സിപിഐഎം(cpim) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ(anavoor nagappan). സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ കൂട്ടയ്മ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എറിയാനുള്ള കല്ലുകൾ അക്രമികൾ കൊണ്ടുവന്നതാണ്. ആരുടെ എങ്കിലും ദേഹത്തു വീണെങ്കിൽ കഥ കഴിഞ്ഞേനെ. ബിജെപിയുടെ ജില്ലാ നേതൃത്വത്തിന് അടക്കം കലാപം ഉണ്ടാക്കുന്നതിൽ പങ്കുണ്ട്. പക്ഷേ അവർ പരാജയപ്പെട്ടു. പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു. ഇതാണ് ബിജെപിയുടെ ലക്ഷ്യം’, അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം നടത്തുന്ന സർക്കാറിനെ എങ്ങനെ തകർക്കാം എന്നാണ് അവർ ശ്രമിക്കുന്നത്. വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും സമരങ്ങളുടെ പേരിൽ കലാപം ഉണ്ടാക്കുന്നുവെന്നും ആനാവൂർ നാഗപ്പൻ ആഞ്ഞടിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.