Well: ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു; സംഭവം മൊറോക്കോയിൽ

ഇരുപത് മീറ്റര്‍ ആഴമുള്ള കിണ(well)റ്റില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മൊറോക്കോയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നു.

എന്നാല്‍ അപ്പോഴേക്കും കുട്ടി(child) മരണപ്പെട്ടിരുന്നു. സമാന രീതിയില്‍ ഈ വര്‍ഷം ആദ്യം 32 മീറ്റര്‍ ആഴമുള്ള കുഴിയില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ടിരുന്നു.

നാല് ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന് കുട്ടിയെ പുറത്തെടുക്കാനായത്. നൂറു മീറ്ററോളം പാറ തുരന്നാണ് കുട്ടിക്ക് അരികിലെത്തിയത്. കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel