Kakkayam Dam: ജലനിരപ്പുയർന്നു; കക്കയം ഡാമിൽ ബ്ലൂ അലർട്ട്

കക്കയം ഡാമിൽ(kakkayam dam) ബ്ലൂ അലർട്ട്(blue alert) പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്
കെ. എസ്. ഇ. ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Rain: കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ; ജാഗ്രത വേണം

സംസ്ഥാനത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ(heavy rain) തുടരുന്നു. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയമുണ്ട്. കണ്ണൂരിൽ(kannur) നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സൂചന. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്.

മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട്(kozhikode) വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നു. വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. നാദാപുര(nadapuram)ത്ത് പുഴയിൽ ശക്തമായ കുത്തൊഴുക്കാണുള്ളത്.

മലപ്പുറത്തും കരുവാരകുണ്ടിൽ മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുള്ളത്. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.

മഴവെളളപ്പാച്ചിലിനെ തുടര്‍ന്ന് സുരക്ഷാഭീഷണിയുളള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News