CPIM: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവർത്തകർ; സ്ഥിരീകരിച്ച് പൊലീസ്

സിപിഐഎം(CPIM) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി(abvp) പ്രവർത്തകർ എന്ന് പൊലീസ്(police). പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഗായത്രി ബാബുവിനെ ആക്രമിച്ച കേസിലെ പ്രതികൾ ആണിവര്‍. ഇന്നലെ രാത്രി ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടി.  ചികിത്സയിരുന്ന പ്രതികൾ ആശുപത്രി വിടുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. CCTV ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ നിർണായകമായത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കില്ല.

പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ രണ്ടിനാണ്‌ ആക്രമണമുണ്ടായത്‌. മൂന്ന്‌ ബൈക്കുകളിലായെത്തിയ സംഘമാണ്‌ അക്രമം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്‌.

ജില്ലാകമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം ആർഎസ്എസ്- ബിജെപി നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഐഎം. സമാധാനം തകർക്കാനുള്ള സംഘപരിവാർ അജണ്ഡയുടെ ഭാഗമാണിതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആർഎസ്എസ് ഗൂഢാലോചന വ്യക്തമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം RSS -BJP നേത്യത്വത്തിന്റെ അറിവോടെയാണെന്നായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻറെ വിമർശനം. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലാകെ ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് ആർഎസ്എസ് നീക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിമർശിച്ചു.ആക്രമണത്തെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കി.എൽഡിഎഫ് പരിപാടിക്കിടെ സിപിഐഎം വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്തതിലെ ജാള്യത മറയ്ക്കാനാണ് ആക്രമണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News